ബിജുപട്നായിക് ട്രോഫിയിൽ ഗോകുലം റിസേർവ്സ് സെമി ഫൈനലിൽ

- Advertisement -

ബിജു പട്നായിക്ക്‌ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം എഫ് സി സെമിയിൽ. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അംഗുൾ പതക്ക ക്ലബിനെയാണ് ഗോകുലം എഫ് സി പരാജയപ്പെടുത്തിയത്. ഗോകുലത്തിന്റെ റിസേർവ്സ് ടീമാണ് ഇത്തവണ ബിജു പട്നായിക് ട്രോഫിയിൽ പങ്കെടുക്കുന്നത്.

ഗോകുലത്തിനായി സൗരവ്‌ ടി.പിയും ആരിഫ് ഷെയ്കുമാണ് ഗോളുകൾ നേടിയത്. നാളെ സംഗർഷ്‌ സ്പോർട്ടിംഗിനെയാണ് സെമിയിൽ ഗോകുലം നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement