ഛേത്രിയെ 100 ക്ലബിലേക്ക് സ്വാഗതം ചെയ്ത് ബൂട്ടിയ

- Advertisement -

നാളെ ഇന്ത്യ കെനിയയെ നേരിടുമ്പോൾ ഇന്ത്യക്കായി 100 മത്സരം എന്ന നേട്ടത്തിൽ എത്താൻ പോകുന്ന സുനിൽ ഛേത്രിയെ 100 ക്ലബിലേക്ക് സ്വാഗതം ചെയ്ത് ഇന്ത്യൻ ഇതിഹാസം ബൈചുങ് ബൂട്ടിയ. 100 മത്സരം ഇന്ത്യക്കായി കളിച്ച ആദ്യ താരമാണ് ബൂട്ടിയ. ഛേത്രിയെ സ്വാഗതം ചെയ്യുന്നതായും ഛേത്രി അഭിനന്ദനം അർഹിക്കുന്നതായും ബൂട്ടിയ പറഞ്ഞു.

താൻ അവസാന 15 വർഷമായി ബൂട്ടിയയെ കാണുന്നു. ഇത്ര പ്രൊഫഷണലായ താരത്തെ ഇന്ത്യയിൽ കണ്ടിട്ടില്ല എന്നും ബൂട്ടിയ പറഞ്ഞു. ഏത് രാജ്യത്തായാലും 100 മത്സരങ്ങൾ കളിക്കുക എന്നത് എളുപ്പമല്ല. ഇത് ഛേത്രിയുടെ കഠിനാധ്വാനത്തിന്റെ ഫലം മാത്രമാണെൻ ബൂട്ടിയ പറഞ്ഞു. ചേത്രി യുവതാരമായി ബഗാനിൽ എത്തുമ്പോൾ തന്നെ ഛേത്രിയിൽ വലിയ ഭാവി താൻ കണ്ടിരുന്നു എന്നും എ ഐ എഫ് എഫ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബൂട്ടിയ പറഞ്ഞു.

ഛേത്രി ഇനിയും വർഷങ്ങൾ കളിക്കണമെന്നും ഛേത്രിയോട് അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞാൽ മാത്രമെ കളി നിർത്തേണ്ടതുള്ളൂ എന്നും ബൂട്ടിയ പറഞ്ഞു. ഇന്ത്യക്കായി ഇതുവരെ 99 മത്സരങ്ങൾ കളിച്ച ഛേത്രി 59 ഗോളുകളും നേടിയിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement