ഏഷ്യാ കപ്പ്; നോക്കൗട്ടിലെത്താൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ബൂട്ടിയ

- Advertisement -

അടുത്ത വർഷം ആദ്യം നടക്കുന്ന ഏഷ്യാ കപ്പിൽ ഗ്രൂപ്പ് സ്റ്റേജ് കടക്കാൻ ഇന്ത്യയ്ക്കാകുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൂട്ടിയ. ഗ്രൂപ്പ് എളുപ്പമല്ല എങ്കിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനുള്ള മികവ് ഇന്ത്യയ്ക്ക് ഉണ്ട് എന്ന് ബൂട്ടിയ പറയുന്നു. രാജ്യാന്തര മത്സരങ്ങൾ എളുപ്പം എന്നു പറഞ്ഞ് ഒരു ടീമും ഇല്ല. അതുകൊണ്ട് തന്നെ ഗ്രൂപ്പിൽ തങ്ങൾക്കൊപ്പം ഉള്ളവരെ ഒക്കെ മറികടക്കൽ വലിയ കടമ്പയാണ്. എങ്കിലും 2011ലെ ഇന്ത്യയുടെ ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഭേദമാണെന്ന് ബൂട്ടിയ പറയുന്നു.

ലോകകപ്പിന് യോഗ്യത നേടിയ ഒരു ടീമിനെയും ഗ്രൂപ്പിൽ കിട്ടിയില്ല എന്നത് ഭാഗ്യമാണെന്നും ബൂട്ടിയ പറയുന്നു. ഗ്രൂപ്പിലെ മറ്റു രാജ്യങ്ങളുടെ റാങ്കിംഗിൽ തന്നെ ഇന്ത്യയാണ് രണ്ടാമത് എന്നും, അങ്ങനെ ആദ്യമായാണ് വരുന്നത് എന്നും ബൂട്ടിയ ഓർമ്മിപ്പിക്കുന്നു. യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നീ ടീമുകളാണ് ഇന്ത്യയ്ക്ക് ഒപ്പം ഗ്രൂപ്പ് എയിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement