ബെംഗളൂരു എഫ് സി, സീസണിലെ താരമായി സുനിൽ ഛേത്രി

- Advertisement -

ബെംഗളൂരു എഫ് സിയുടെ അവാർഡ് നൈറ്റി ഇരട്ട പുരസ്കാരവുമായി സുനിൽ ഛേത്രി. ബെംഗളൂരു എഫ് സി താരങ്ങൾ തിരഞ്ഞെടുത്ത മികച്ച താരത്തിനുള്ള അവാർഡും, ടോപ്പ് സ്കോറർക്കുള്ള അവാർഡുമാണ് സുനിൽ ഛേത്രി സ്വന്തമാക്കിയത്. സീസണിൽ 24 ഗോളുകൾ നേടിയ ഛേത്രി 20 ഗോളുകൾ നേടിയ മികുവിനെ പിന്നിലാക്കിയാണ് അവാർഡ് സ്വന്തമാക്കിയത്. തുടർച്ചയായ അഞ്ചാം സീസണിലാണ് ടോപ്പ്സ്കോറർ പുരസ്കാരം ഛേത്രി സ്വന്തമാക്കുന്നത്.

ആരാധകർ തിരഞ്ഞെടുത്ത സീസണിലെ മികച്ച താരത്തിനുള്ള അവാർഡ് ഗുർപ്രീത് സിൻ സന്ധു സ്വന്തമാക്കി. സീസണിലെ മികച്ച ഗോളായി മികു ഗോവയ്ക്ക് എതിരെ നേടിയ ഗോളും തിരഞ്ഞെടുക്കപ്പെട്ടു.

Top scorer: Sunil Chhetri

Players’ Player of the year: Sunil Chhetri

Fans’ Player of the Year: Gurpreet Singh Sandhu

Goal of the Season: Miku

Upcoming Player of the Year: Asheer Akhtar

U18 Player of the Year: Biswa Darjee

U15 Player of the Year: Bekey Oram

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement