ബെംഗളൂരു എഫ് സിയിൽ ഇനി കാർലോസ് യുഗം

- Advertisement -

ആൽബർട്ട് റോക്ക അരങ്ങൊഴിഞ്ഞ സ്ഥലം ഇനി കാർലോസ് കുവഡ്രതിന്റേത്. ബെംഗളൂരു എഫ് സിയുടെ പുതിയ പരിശീലകനായി സ്പാനിഷ് പരിശീലകനായ കാർലോസിനെ ഇന്നാണ് പ്രഖ്യാപിച്ചത്. അവസാന രണ്ടു വർഷവും ബെംഗളൂരു എഫ് സിയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്നു കാർലോസ്. ആൽബർട്ട് റോക്കയുടെ അസിസ്റ്റന്റ് ആയതുകൊണ്ട് തന്നെ റോക്കയുടെ തന്ത്രങ്ങൾക്ക് സാമ്യമുള്ളതാകും കാർലോസിന്റെ തന്ത്രങ്ങൾ.

ആൽബർട്ട് റോക്കയെ പോലെ തന്നെ ബെംഗളൂരു എഫ് സിയുടെ വളർച്ചയിൽ നിർണായ പങ്കുവഹിച്ച ആളാണ് കാർലോസ് എന്നതിനാൽ ക്ലബിന്റെ ഫിലോസഫിയുമായി യോജിച്ചു പോകുമെന്ന കാരണം കൊണ്ടാണ് കാർലോസിനെ നിയമിച്ചതെന്ന് ക്ലബ് ഉടമ പാർതാൽ ജിൻഡാൽ പറഞ്ഞു. കാർലോസിന്റെ ഹെഡ് കോച്ചായുള്ള ആദ്യ നിയമനം ആണിത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം കാർലോസ് സ്പെയിനിലേക്ക് തിരിച്ചുപോയിരുന്നു.

ഈ പുതിയ വേഷത്തിൽ ക്ലബിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷനുണ്ടെന്ന് കാർലോസ് പറഞ്ഞു. ബാഴ്സലോണ ക്ലബിൽ പ്രവർത്തിച്ച പരിചയം കാർലോസിനുണ്ട്. ആൽബർട്ട് റോക്കയോടൊപ്പം സൗദി അറേബ്യൻ ടീമിനൊപ്പവും എൽ സാൽവഡോറിനൊപ്പവും കാർലോസ് ഉണ്ടായിരുന്നു‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement