Site icon Fanport

ബെംഗളൂരു എഫ് സിക്ക് എതിരെ സമനില, കേരള ബ്ലാസ്റ്റേഴ്സ് ഡെവലപ്മെന്റ് ലീഗിൽ നിന്ന് പുറത്ത്

ഡെവലപ്മെന്റ് ലീഗിലെ നിർണായകമായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയോട് സമനില വഴങ്ങി. ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എങ്കിലും വിജയിച്ചാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് നാഷൺ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ ആകുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ 1-1 എന്ന സമനില നേടാനെ കേരള ബ്ലാസ്റ്റേഴ്സിന് ആയുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സ് 23 05 08 11 48 17 385

ഇന്ന് ആദ്യ പകുതിയിൽ 45ആം മിനുട്ടിൽ ലിങ്ദോഹ് നേടിയ ഗോൾ ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ അജ്സലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി‌. ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. സമനിലയോടെ ബെംഗളൂരു എഫ് സി നാഷണൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ എഫ് സി ഗോവയോട് പരാജയം ഏറ്റുവാങ്ങിയതാണ് തിരിച്ചടി ആയത്. ബാക്കി മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് റിസേർവ്സ് വിജയിച്ചിരുന്നു.

Exit mobile version