ബെർബറ്റോവിന്റെ ആദ്യ ബ്ലാസ്റ്റേഴ്സ് ഗോളിന് പുരസ്കാരം

ഐ എസ് എൽ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ബെർബറ്റോവ് സ്വന്തമാക്കി. എടികെയ്ക്ക് എതിരായ മത്സരത്തിൽ കേരളത്തിന് വേണ്ടി നേടിയ ഗോളാണ് ബെർബയെ പുരസ്കാരത്തിന് അർഹനാക്കിയത്. ബെർബറ്റോവിന്റെ ആദ്യ ഐ എസ് എൽ ഗോളായിരുന്നു ഇത്.

ഒപ്പം മത്സരിച്ച വെല്ലിങ്ടൺ പ്രയോറിയുടെ ആക്രൊബാറ്റിക്ക് ഗോളിനെ ബഹുദൂരം പിന്നിലാക്കിയാണ് ബെർബ അവാർഡ് സ്വന്തമാക്കിയത്. ഗോളേതായാലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉള്ള വോട്ടിംഗിൽ മറ്റു ക്ലബുകൾ പിന്നിലാകുന്നത് ഇതാദ്യമല്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial