വിവാദ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ബെർബറ്റോവ്, ലക്ഷ്യം ഡേവിഡ് ജെയിംസോ?

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ബെർബറ്റോവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വിവാദമാകുന്നു. സീസൺ അവസാനിച്ചു എന്നും വീട്ടിലേക്ക് തിരിച്ചെത്തി എന്നും പറഞ്ഞ് ഇട്ട പോസ്റ്റിലെ ഹാഷ്ടാഗുകളാണ് വിവാദമാകുന്നത്‌. #worstwannabecoach എന്ന ഹാഷ്ടാഗ് സീസൺ പകുതിയിക് നിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റെടുത്ത ഡേവിഡ് ജെയിംസിനെ ലക്ഷ്യം വെച്ചാണെന്നാണ് കരുതുന്നത്.

ഏറ്റവും മോശം ടാക്ടിക്കൽ ഉപദേശം എന്ന് പറഞ്ഞ് സ്ട്രൈക്കറുടെ ചെസ്റ്റിലേക്ക് പന്ത് ഉയർത്തി അടിച്ചു കൊടുക്കുന്ന ടാക്ടിക്സിനെയും ബെർബറ്റോവ് പരിഹസിക്കുന്നു. ഇതെല്ലാം ബ്ലാസ്റ്റേഴ്സ് പരിശീലകനെ ഉന്നം വെച്ചാണെന്നാണ് ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തുന്നത്.

എന്തായാലും താരം സൂപ്പർ കപ്പിന് ഉണ്ടാവില്ല എന്നും ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരില്ലാ എന്നും ഈ ഇൻസ്റ്റാഗ്രാം പോസ്റ്റോടെ ഉറപ്പിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement