Picsart 23 06 02 01 37 05 144

ബെൻസീമ റയൽ മാഡ്രിഡിൽ തന്നെ തുടരും എന്ന് റിപ്പോർട്ടുകൾ

ബെൻസീമ സൗദി അറേബ്യയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് അവസാനമാകുന്നു. സൗദിയിൽ നിന്ന് വലിയ ഓഫർ നിരസിച്ച് റയൽ മാഡ്രിഡിൽ തന്നെ തുടരാൻ ബെൻസീമ തീരുമാനിച്ചതായി മാർക റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് മാർക്ക നടത്തിയ ചടങ്ങി ബെൻസീമ പങ്കെടുത്തിരുന്നു. അവിടെ റയൽ മാഡ്രിഡ് വിടും എന്ന വാർത്തകൾ ബെൻസീമ തന്നെ നിരസിച്ചിരുന്നു.

റയൽ മാഡ്രിഡിൽ ഇപ്പോൾ തന്റെ ആവശ്യം ഉണ്ടെന്നും ഒരു സീസൺ കൂടെ റയലിനായീ മികച്ച രീതിയിൽ കളിക്കാൻ തനിക്ക് ആകും എന്നും ബെൻസീമ വിശ്വസിക്കുന്നു. ഇതാണ് താരം റയലിൽ തന്നെ തുടരാൻ തീരുമാനിക്കാനുള്ള കാരണം. സൗദി അറേബ്യയിൽ നിന്ന് ഉള്ള ഓഫർ അടുത്ത വർഷം പരിഗണിക്കാം എന്നും ബെൻസീമ ആലോചിക്കുന്നു. സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് ബെൻസീമക്ക് ആയി 100 മില്യൺ വർഷത്തിൽ വേതനം ലഭിക്കുന്ന കരാർ ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

Exit mobile version