Site icon Fanport

ബെൻസീമയുടെ തീരുമാനം തനിക്ക് സർപ്രൈസ് ആയിരുന്നു എന്ന് ആഞ്ചലോട്ടി

ബെൻസീമ റയൽ മാഡ്രിഡ് വിടും എന്ന് പ്രഖ്യാപിച്ചത് തനിക്ക് ഒരി സർപ്രൈസ് ആയിരുന്നു എന്ന് റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി. “ഇന്ന് രാവിലെ ആണ് ക്ലബ് വിടാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ബെൻസെമ ഞങ്ങളോട് പറഞ്ഞത്, ഇത് ശരിക്കും അപ്രതീക്ഷിതമായിരുന്നു”. ആഞ്ചലോട്ടി പറഞ്ഞു.

ബെൻസീമ 23 06 01 12 47 49 237

“അദ്ദേഹത്തിന്റെ വേർപാട് ആശ്ചര്യപ്പെടുത്തുന്നതായിരുന്നു, ഇപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കാൻ സമയമുണ്ട്. ഞങ്ങൾ പുതിയ സ്ട്രൈക്കേഴ്സിനെ സ്വന്തമാക്കും.” ആഞ്ചലോട്ടി പറഞ്ഞു. രണ്ട് ദിവസം മുമ്പ് വരെ ബെൻസീമ ക്ലബ് വിടില്ല എന്നായിരുന്നു ആഞ്ചലോട്ടിയും പറഞ്ഞിരുന്നത്. ബെൻസീമ ഇനി സൗദി അറേബ്യയിലേക്ക് ആകും പോകുന്നത്.

ബെൻസീമ പോകുന്നു എങ്കിലും ആഞ്ചലോട്ടി ക്ലബ് വിടില്ല‌. അദ്ദേഹം അടുത്ത സീസണിലും റയൽ മാഡ്രിഡിൽ ഉണ്ടാകും എന്ന് ഉറപ്പ് പറഞ്ഞു. അടുത്ത സീസണിൽ റയലിന് മികച്ച ടീം തന്നെ ഉണ്ടാകും എന്നും ആഞ്ചലോട്ടി പറഞ്ഞു.

Exit mobile version