Picsart 23 08 25 16 23 08 458

ബെൻസീമ ടീമിൽ ഉള്ളതിൽ സന്തോഷം മാത്രം എന്ന് നുനോ സാന്റോ

ബെൻസീമയുമാായി പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ നിഷേധിച്ച് അൽ ഇത്തിഹാദ് പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ. ബെൻസീമ നുനോയുടെ സിസ്റ്റത്തിന് ചേർന്ന താരമല്ല എന്ന് അദ്ദേഹം പറഞ്ഞതായും ബെൻസീമയ്ക്ക് ക്യാപ്റ്റൻസി നിഷേധിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ ഇത്തിഹാദിന്റെ മത്സരത്തിനു ശേഷം സംസാരിച്ച നുനോ അത്തരം വാർത്തകൾ എല്ലാം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു.

ബെൻസീമ ഒരു മികച്ച താരമാണ്. ടീമിൽ ബെൻസീമ ഉള്ളതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ എന്ന് ഇത്തിഹാദ് കോച്ച് പറഞ്ഞു. എന്നെ അറിയുന്ന എല്ലാവർക്കും താനും ബെൻസീമയുമായി നല്ല ബന്ധമാണെന്ന് അറിയാം. ടീമിലെ എല്ലാ താരങ്ങളുമായും എനിക്ക് നല്ല ബന്ധമാണെന്നും നുനോ പറഞ്ഞു. ഇന്നലെ ബെൻസീമ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞായിരുന്നു കളിച്ചത്. ഒരു ഗോളും അടിച്ചിരുന്നു.

Exit mobile version