Site icon Fanport

അവസാനം പ്രഖ്യാപനം വന്നു, ബെൻസീമ റയൽ മാഡ്രിഡ് വിട്ടു!!

റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസീമ ഇനി റയലിനൊപ്പം ഇല്ല. അവസാന കുറച്ച് ദിവസങ്ങളായി റയൽ മാഡ്രിഡിൽ തുടരും എന്ന് പറഞ്ഞിരുന്ന ബെൻസീമ ഇന്ന് താൻ റയൽ മാഡ്രിഡ് വിടുകയാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് അത്ലറ്റികോ ബിൽബാവോക്ക് എതിരെ നടക്കുന്ന മത്സരം ആകും ബെൻസീമയുടെ റയൽ മാഡ്രിഡിനായുള്ള അവസാന മത്സരം. സൗദി അറേബ്യയിലേക്ക് പോകാൻ തന്നെ ആണ് ബെൻസീമ റയൽ മാഡ്രിഡ് വിടുന്നത്.

ബെൻസീമ 23 05 31 00 10 59 395

ബെൻസീമയെ തേടി വന്ന സൗദിയിൽ നന്നുള്ള വൻ ഓഫർ താരം സ്വീകരിക്കും. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ വരും. സൗദി ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് ആണ് ബെൻസീമയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ബെൻസീമയുടെ എല്ലാ ഡിമാൻഡും ക്ലബ് അംഗീകരിച്ചിരിച്ചിട്ടുണ്ട്.

അടുത്ത മാസത്തോടെ ബെൻസീമയുടെ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കും. താരം റയൽ നൽകിയ പുതിയ കരാർ സ്വീകരിക്കാൻ തയ്യാറായില്ല.
ബെൻസീമയെ സൗദി ഗവൺമെന്റ് തന്നെയാണ് സമീപിച്ചിരിക്കുന്നത്. വർഷം 100 മില്യൺ യൂറോ വേതനം ബെൻസീമക്ക് ലഭിക്കും. സൗദിയുടെ ലോകകപ്പ് ബിഡിന്റെ അംബാസിഡറും ആകും ബെൻസീമ.

ബെൻസീമ 23 06 01 12 48 06 028

ഇത്രയും വലിയ ഓഫർ നിരസിക്കാൻ ബെൻസീമ ഉദ്ദേശിക്കുന്നില്ല. ഇതിനകം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ ഉണ്ട്. ബെൻസീമ കൂടെ എത്തിയാൽ അത് സൗദി ഫുട്ബോളിന് കരുത്താകും. ബുസ്കറ്റ്സ്, ജോർദി ആൽബ എന്നിവരും സൗദിയിലേക്ക് ആണ് പോകുന്നത് എന്നാണ് സൂചന. മെസ്സിയെ സൗദിയിൽ എത്തിക്കാൻ അൽ ഹിലാലും ശ്രമിക്കുന്നുണ്ട്.

Exit mobile version