Site icon Fanport

ഔദ്യോഗിക പ്രഖ്യാപനം എത്തി, ബെൻസീമ ഇത്തിഹാദിൽ!!

സൗദി അറേബ്യൻ ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് കരീം ബെൻസീമയുടെ സൈനിംഗ് പൂർത്തിയാക്കി. ഇന്ന് ക്ലബ് തന്നെ ഔദ്യോഗികമായി താരത്തിന്റെ വരവ് പ്രഖ്യാപിച്ചു. താരം കരാർ ഒപ്പുവെച്ചു സാങ്കേതിക കാര്യങ്ങൾ എല്ലാം പൂർത്തിയാക്കി. വ്യാഴാഴ്ച ജിദ്ദയിലെ ഇത്തിഹാദിന്റെ സ്റ്റേഡിയത്തിൽ ബെൻസീമയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. 65000ൽ അധികം ആരാധകർ ഈ ചടങ്ങിൽ പങ്കെടുക്കാൻ സ്റ്റേഡിയത്തിൽ എത്തും.

ബെൻസീമ 23 06 05 15 35 08 733

കഴിഞ്ഞ ദിവസം ബെൻസീമ താരം റയൽ മാഡ്രിഡ് വിടുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. ബെൻസീമ ഇപ്പോൾ 2026വരെയുള്ള കരാർ ആണ് ഇത്തിഹാദിൽ ഒപ്പുവെച്ചത്. 100 മില്യൺ യൂറോ വേതനമായി താരത്തിന് ലഭിക്കും. ഇതുകൂടാതെ ഇമേജ് റൈറ്റ്സും മറ്റുമായി ബെൻസീമക്ക് 200 മില്യൺ യൂറോയോളം അവിടെ വർഷത്തിൽ ലഭിക്കും. കൂടാതെ ബെൻസീമ സൗദി അറേബ്യയുടെ 2030 ലോകകപ്പ് ബിഡിന്റെ അംബാസിഡർ കൂടെ ആയിരിക്കും.

ഈ സീസണിൽ റൊണാൾഡോയുടെ അൽ നസറിനെ മറികടന്ന് സൗദി പ്രൊ ലീഗ് നേടാൻ ഇത്തിഹാദിനായിരുന്നു. ഇത്തിഹാദ് അടുത്തതായി ചെൽസി താരം കാന്റെയെ ആണ് ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്.

Exit mobile version