“ബെൻസീമ ഈ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ, ഫ്രാൻസിനായി കളിക്കാത്തത് സങ്കടകരം”

ബെൻസീമ ആണ് ഇപ്പോൾ ഈ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ എന്ന് റയൽ മാഡ്രിഡ് താരം ഹസാർഡ്. അവസാന മൂന്ന് നാലു മാസമായി താൻ ബെൻസീമയ്ക്ക് ഒപ്പം പരിശീലനം നടത്തുകയും കളിക്കുകയും ചെയ്യുന്നു. ഇപ്പോൾ താൻ മനസ്സിലാകുന്നു ബെൻസീമയാണ് ഈ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ. ഹസാർഡ് പറഞ്ഞു. ഒരു സ്ട്രൈക്കറിന് ഒപ്പം തന്റെ ചുറ്റുമുള്ള താരങ്ങളെ മെച്ചപ്പെടുത്താനും ബെൻസീമയ്ക്ക് ആകുന്നുണ്ട്. ഹസാർഡ് പറഞ്ഞു.

ബെൻസീമ ഫ്രാൻസിനായി കളിക്കുന്നില്ല എന്നത് സങ്കടകരമാണ് എന്നും ബെൽജിയൻ താരം പറഞ്ഞു. 2015ന് ശേഷം ബെൻസീമയെ ഫ്രാൻസ് ടീമിൽ എടുത്തിട്ടില്ല. സിദാൻ അടക്കമുള്ളവർ ബെൻസീമയെ തിരികെ ടീമിലെടുക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന സമയത്താണ് ഹസാർഡിന്റെ പ്രതികരണം. എന്നാൽ ബെൻസീമയെ പോലുള്ള ഒരു താരം ഇല്ലാത്ത ഫ്രാൻസിനെ നേരിടുന്നതാണ് തനിക്കും ബെൽജിയത്തിനും ആശ്വാസം നൽകുക എന്നും ഹസാർഡ് പറഞ്ഞു.

Exit mobile version