ബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം ഓസോൺ എഫ് സിക്ക്

2017-18 സീസൺ ബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം ഓസോൺ എഫ് സിക്ക്. ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഓസോൺ എഫ് സി ലീഗ് ചാമ്പ്യന്മാരായത്. 10 മത്സരങ്ങളിൽ പത്തും വിജയിച്ച് 30 പോയന്റുകളുമായാണ് ഓസോൺ കിരീടം ഉയർത്തിയത്.

ബെംഗളൂരു എഫ് സി റിസേർവ്സ് അടക്കം 11 ടീമുകൾ ലീഗിൽ പങ്കെടുത്തിരുന്നു. 22 പോയന്റുമായി സ്റ്റുഡന്റ്സ് യൂണിയനാണ് ലീഗിൽ രണ്ടാമത് എത്തിയത്. ബെംഗളൂരു എഫ് സി നാലാമതായാണ് ലീഗ് അവസാനിപ്പിച്ചത്. ചാമ്പ്യന്മാരായ ഓസോൺ എഫ് സിക്കായി മലയാളി താരങ്ങളായ സബീതും ഉമേഷ് പേരാമ്പ്രയും പന്തുതട്ടുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിഎസ്കെ ഒരു ടീമല്ല, കുടുംബം: ഡ്വെയിന്‍ ബ്രാവോ
Next articleവീണ്ടും വില്ലനായി മഴ