മലയാളി സാന്നിദ്ധ്യവുമായി ബെംഗളൂരു സെക്കൻഡ് ഡിവിഷൻ ടീം

- Advertisement -

ഐ ലീഗ് സെക്കൻഡ് ഡിവിഷനായുള്ള ബെംഗളൂരു എഫ് സി ടീം പ്രഖ്യാപിച്ചു. 23 അംഗ യുവ സ്ക്വാഡിനെയാണ് പരിശീലകൻ നൗഷാദ് മൂസ ഇന്ന് പ്രഖ്യാപിച്ചത്. മാർച്ച് 19ന് ഷില്ലോങ്ങ് ലാങ്സ്നിംഗിനെതിരെ ആണ് ബെംഗളൂരു എഫ് സിയുടെ ആദ്യ മത്സരം. 23 അംഗ ടീമിൽ രണ്ട് മലയാളി സാന്നിദ്ധ്യവുമുണ്ട്.

എ എഫ് സി കപ്പിൽ കഴിഞ്ഞ ദിവസം ബെംഗളൂരു എഫ് സിക്കായി സീനിയർ സ്ക്വാഡിൽ അരങ്ങേറിയ കോഴിക്കോട് സ്വദേശി ലിയോൺ അഗസ്റ്റിനും ഒപ്പം കോഴിക്കോടുകാരൻ തന്നെയായ ഗോൾകീപ്പർ ഷൈൻ ഖാനുമാണ് ടീമിലെ മലയാളി സാന്നിദ്ധ്യങ്ങൾ‌.

സ്ക്വാഡ്;

Goalkeepers: Aditya Patra, Shainkhan Chilappuram, Calvin Abhishek

Defenders: Asheer Akhtar, Shahabaaz Khan, Prashanth Kalinga, Joyner Lourenco, Parag Shrivas, Myron Mendes

Midfielders: V. Lalengzama, Ajay Chhetri, Biswa Darjee, Suman Sarkar, Robinson Singh Khumukcham, Bidyananda Singh, Vanlalremkima, Malsawmzuala, Altamash Syed

Forwards: B. Lalnuntluanga, Ragav Gupta, Daniel Lalhlimpuia, Leon Augustine, Lamgoulem

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement