ബാംഗ്ലൂർ ഇൻഡിപെൻഡൻസ് ഡേ കപ്പ് കേരള ടീമിന് സ്വന്തം

- Advertisement -

60 വർഷങ്ങളായി നടക്കുന്ന ബാംഗ്ലൂർ ഇൻഡിപെൻഡൻസ് ഡേ കപ്പ് ആദ്യമായി കേരളത്തിലേക്ക്. എ എം യുണൈറ്റഡ് എഫ് സി എന്ന ടീമിന്റെ സ്പോണസ്ർഷിപ്പിൽ കളിച്ച കേരള ടീം ഫൈനലിൽ കമ്മനഹള്ളി എഫ് സിയെയാണ് പരാജയപ്പെടുത്തിയത്. ടൈ ബ്രേക്കറിലായിരുന്നു ജയം.

48 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലാണ് മലയാളി ടീമിന്റെ ഈ നേട്ടം. കിരീടത്തിലേക്കുള്ള വഴിയിൽ ഏഴു മത്സരങ്ങൾ കളിച്ച ടീം ഏഴിലും ജയിച്ചാണ് കപ്പ് എടുത്തത്. നൈജീരിയയിൽ നിന്നുള്ള താരങ്ങളും കേരള ടീമിൽ ഉണ്ടായിരുന്നു. ഐ ലീഗ് കളിക്കാർ ഉൾപ്പെടെ രാജ്യത്തെ വിവിധസ്ഥലത്തു നിന്നുള്ള ടീമുകളും കളിക്കാരും പങ്കെടുത്ത ടൂർണമെന്റായിരുന്നു ഇന്നലെ നടന്നത്. കേരള ടീമിനായി ഇല്യാസ്, ഷാജി, ഹജ്മൽ തുടങ്ങിയ പ്രമുഖ കളിക്കാർ ബൂട്ടുകെട്ടി. പ്യാരി ആയിരുന്നു ടീം മാനേജർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement