U-15 ഐ ലീഗിൽ ഒരൊറ്റ മത്സരത്തിൽ ബെംഗളൂരു നേടിയത് 26 ഗോളുകൾ

- Advertisement -

അണ്ടർ 15 യൂത്ത് ഐലീഗിൽ ബെംഗളൂരു എഫ് സി നേടിയത് കൂറ്റൻ ജയം. ക്രിക്കറ്റ് സ്കോറിനെ ഒക്കെ ഓർമ്മിപിക്കുന്ന തരത്തിൽ 26-1 എന്ന സ്കോറിനാണ് കഴിഞ്ഞ ദിവസം യൂത്ത് ഐ ലീഗിന്റെ കർണാടക സോൺ മത്സറ്റത്തിൽ ബെംഗളൂരു എഫ് സിയുടെ കുഞ്ഞന്മാർ ജയിച്ചത്. യെലങ്കയിൽ നടന്ന മത്സരത്തിൽ ബെംഗളൂരു യൂത്ത് ഫുട്ബോൾ ലീഗ് ടീമിനെയാണ് ബെംഗളൂരു തച്ചുതകർത്തത്.

ബെംഗളൂരു എഫ് സിക്കായി യുവ ഫോർവേഡ് ലാൽനുൻസംഗ മാത്രം നേടിയത് 9 ഗോളുകളാണ്. ബെംഗളൂരുവിന്റെ യൂത്ത് ഐ ലീഗിലെ അഞ്ചാം ജയമാണ് ഇത്. നേരത്തെ ആദ്യ പാദത്തിൽ ഇതേ ടീമിനെ തന്നെ എതിരില്ലാത്ത 16 ഗോളുകൾക്ക് ബെംഗളൂരു എഫ് സി തോൽപ്പിച്ചിരുന്നു.

Advertisement