ബെംഗളൂരു എഫ് സി അഞ്ച് വർഷം കൊണ്ട് ഏഷ്യയിലെ വലിയ ശക്തിയാകും എന്ന് റോക

- Advertisement -

ബെംഗളൂരു എഫ് സി അഞ്ചു വർഷം കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാകും എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ ആൽബർട്ട് റോക. ഈ ആഴ്ചയോടെ ബെംഗളൂരു എഫ് സിയുടെ പരിശീലക സ്ഥാനം ഒഴിയാൻ പോവുകയാണ് റോക. താൻ പരിശീലിപ്പിച്ചത് കൊണ്ടല്ല താൻ ഈ ക്ലബ് ഏഷ്യയിലെ വലിയ ശക്തിയാകുമെന്ന് പറയുന്നത്, മറിച്ച് ഈ ക്ലബിന്റെ മാനേജ്മെന്റിന്റെയും ഉടമകളുടെയും ഫുട്ബോളിനെ കുറിച്ചുള്ള കാഴ്ചപ്പാട് അറിയാവുന്നത് കൊണ്ടാണെന്നും റോക പറഞ്ഞു.

പുതിയ പരിശീലകൻ ആരായാലും ബെംഗളൂരു എഫ് സിയിൽ അദ്ദേഹത്തിന് മികച്ച പിന്തുണ ലഭിക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാനാവുമെന്ന് റോക പറഞ്ഞു. ഐ എസ് എൽ ഫൈനലിലെ പരാജയം നിരാശ നൽകി എന്നും എന്നാൽ ആ നിരാശയെ ഊർജ്ജമാക്കിയാണ് തങ്ങക്ക് സൂപ്പർ കപ്പ് വിജയിച്ചതെന്നും റോക പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement