ആദ്യ പാദത്തിൽ ബെംഗളൂരുവിന് തോൽവി; ഇനി പ്രതീക്ഷ രണ്ടാം പാദത്തിൽ

എ എഫ് സി ഇന്റർ സോൺ ഫൈനലിന്റെ ആദ്യ പാദത്തിൽ ബെംഗളൂരു എഫ് സിക്ക് പരാജയം. എതിരില്ലാത്ത ഒരു ഗോളിനാണ് തജാകിസ്ഥാൻ ലീഗ് ചാമ്പ്യന്മാരായ ഇസ്റ്റിക് ലോൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് മാത്രമാണ് പരാജയം എന്നതു കൊണ്ടു തന്നെ ബെംഗളൂരുവിന്റെ പ്രതീക്ഷകൾ ഇപ്പോഴും ബാക്കിയാണ്. അടുത്ത മാസം നടക്കുന്ന രണ്ടാം പാദത്തിൽ ഇസ്റ്റിക് ലോലിനെ മറികടക്കാൻ പാകത്തിലാണ് ആദ്യ പാദത്തിലെ സ്കോർ എന്നാണ് ബെംഗളൂരു ആരാധകർ വിശ്വസിക്കുന്നത്.

ആദ്യ പകുതിയിലായിരുന്നു ഇസ്റ്റിക് ലോലിന്റെ വിജയ ഗോൾ പിറന്നത്. 27ആം മിനുറ്റിൽ ബാർകോവിന്റെ ബുള്ളറ്റ് ഹെഡറാണ് ഗുർപ്രീത് സിംഗിനെ പരാജയപ്പെടുത്തിയത്. വലതു വിങ്ങിൽ നിന്ന് കൊടുത്ത ക്രോസ് ബാർകോവ് ഡൈവിംഗ് ഹെഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു.

അവസാന നിമിഷങ്ങളിലെ ബെംഗളൂരു ആക്രമണത്തിന് ഒടുവിൽ ചേത്രിയുടെ ഷോട്ട് ഇസ്റ്റിക് ലോൽ ഡിഫൻഡറുടെ കൈകളിൽ തട്ടി എങ്കിലും റെഫറി പെനാൾട്ടി വിളിച്ചില്ല. ഒക്ടോബർ 18നാണ് ബെംഗളൂരുവിൽ രണ്ടാം പാദ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപിങ്ക് പാന്തേഴ്സിനെ മറികടന്ന് ടൈറ്റന്‍സ്
Next articleസിക്കിം ഗോൾഡ് കപ്പിൽ പങ്കെടുക്കാൻ ഗോകുലം എഫ് സി, ഒപ്പം മോഹൻ ബഗാനും