ഹർമൻജോത് ഖാബ്രയ്ക്ക് ബെംഗളൂരുവിൽ പുതിയ കരാർ

മറ്റൊരു താരത്തിന്റെ കരാർ കൂടെ ബെംഗളൂരു എഫ് സി പുതിക്കിയിരിക്കുകയാണ്. പഞ്ചാബുകാരനായ റൈറ്റ് ബാക്ക് ഹർമൻജോത് ഖാബ്രയാണ് ബെംഗളൂരു എഫ് സിയുമായി കരാർ പുതുക്കിയിരിക്കുന്നത്. മൂന്നു വർഷത്തേക്കാണ് പുതിയ കരാർ. ഖാബ്ര 2021വരെ ബെംഗളൂരുവിൽ തുടരുമെന്ന് ഇതോടെ ഉറപ്പായി.

കഴിഞ്ഞ സീസണിൽ പരിക്ക് വലയ്ക്കുനത് വരെ ഖാബ്ര ബെംഗളൂരു എഫ് സിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. 13 മത്സരങ്ങൾ സീസണിൽ ബെംഗളൂരുവിനായി ഖാബ്ര കളിച്ചിട്ടുണ്ട്. മുമ്പ് ചെന്നൈയിൻ എഫ് സിയുടെ താരമായിരുന്നു. പുതിയ കരാറ് ഒപ്പുവെച്ചതിൽ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ആധികാരിക ജയം
Next articleകോമണ്‍വെല്‍ത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ മീരഭായി ചാനു