
ഈസ്റ്റ് ബംഗാളും ബെംഗളൂരു എഫ് സിയും തമ്മിൽ നടന്ന രണ്ടാം സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ് സിക്കു ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. കാണികൾ പ്രവേശനമില്ലാതിരുന്ന മത്സരത്തിൽ തുടക്കത്തിൽ നേടിയ മൂന്നു ഗോളുകളാണ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത്.
ഉദാന്ത സിംഗും മികുവുമാണ് ബെംഗളൂരുവിന് വേണ്ടി ലക്ഷ്യം കണ്ടത്. പ്ലാസയാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്. രണ്ടു ദിവസം മുമ്പ് കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial