ബെംഗളൂരു എഫ് സിയെ ചെന്നൈ സിറ്റി സമനിലയിൽ തളച്ചു

പ്രീസീസൺ സൗഹൃദ മത്സരത്തിൽ വമ്പന്മാരായ ബെംഗളൂരു എഫ് സിയെ ഐ ലീഗ് ക്ലബ് ചെന്നൈ സിറ്റി സമനിലയിൽ തളച്ചു. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.

 

ബെംഗളൂരു എഫ് സിക്ക് വേണ്ടി സുനിൽ ഛേത്രിയും ഡാനിയലും വല കണ്ടെത്തി. ഗുർപ്രീത് സിംഗും വെന്യാമിനുമാണ് ചെന്നൈ സിറ്റിക്കായി ഗോൾ നേടിയത്. നാളെ വീണ്ടും ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടും. കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലം എഫ് സിയെ രണ്ടു സൗഹൃദ മത്സരങ്ങളിൽ ഈ ആഴ്ച തന്നെ ബെംഗളൂരു എഫ്സി നേരിട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇൻസ്റ്റഗ്രാമിൽ 2 ലക്ഷത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ ഫുട്ബോളറാകാൻ വിനീത്
Next articleഏഷ്യൻ സ്വപ്നവുമായി ഇന്ത്യൻ യുവനിര ഇന്ന് സൗദിക്കെതിരെ