ബെംഗളൂരു എഫ് സി അണ്ടർ 13 അക്കാദമിയിലേക്ക് ട്രയൽസ്

ബെംഗളൂരു എഫ് സിയുടെ അണ്ടർ 13 അക്കാദമിയിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നു‌. ബെംഗളൂരുവിന്റെ നോൺ റെസിഡൻഷ്യൽ അക്കാദമിയിലേക്കാണ് താരങ്ങളെ എടുക്കുന്നത്‌. ഏപ്രിൽ 24,25 തീയതികളിൽ അശോക് നഗറിലെ ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ട്രയൽസ് നടക്കുക‌. 2005 ജനുവരി 1നും 2006 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം.

രാവിലെ 10നും വൈകിട്ട് 3മണിക്കും ഇടയ്ക്ക് ബെംഗളൂരു സ്റ്റേഡിയത്തിൽ നേരിട്ട് എത്തിയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടോ ട്രയൽസിനായി രജിസ്റ്റർ ചെയ്യാം.

9582674548, 9873351787, 8892386170

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെങ്കല മെഡലുമായി ഇന്ത്യയുടെ ഗാനേമത് സെഖോണ്‍
Next articleമണ്ണൂത്തിയിൽ ഇന്ന് അൽ മദീന vs അഭിലാഷ് ഫൈനൽ