Picsart 23 04 12 11 20 02 320

ചിൽവെൽ ചെൽസിയിൽ കരാർ പുതുക്കി

ബെൻ ചിൽവെൽ ചെൽസി ഫുട്ബോൾ ക്ലബ്ബുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി. 2027-ലെ സമ്മർ വരെ 26-കാരനെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നിലനിർത്തുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്‌.

എനിക്ക് ചെൽസിയിൽ കരാർ പുതുക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും ക്ലബിനൊപ്പം ദീർഘകാല പ്രോജക്റ്റിന്റെ ഭാഗമാകാൻ എനിക്ക് സന്തോഷമുണ്ട് എന്നും ചിൽവെൽ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. 2021ൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ടീമിലെ അംഗമായിരുന്നു ചിൽവെൽ.

2020-ൽ ആയിരുന്നു താരം ലെസ്റ്റർ സിറ്റിയിൽ നിന്ന് ചെൽസിയിലേക്ക് എത്തിയത്. ഇതുവരെ ക്ലബിനായി 80 മത്സരങ്ങൾ കളിക്കുകയും ഒമ്പത് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Exit mobile version