
ഇരുപത്തി നാലാം വയസ്സിൽ തന്നെ റൊമേലു ലുകാകു ബെൽജിയത്തിന്റെ എക്കാലത്തേയും മികച്ച ഗോൾ സ്കോറർ. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ജപ്പാനെതിരെ വലകുലുക്കിയതോടെയാണ് ലുകാകു ബെൽജിയത്തിന്റെ ടോപ്പ് സ്കോററായത്. ഇന്നലെ നേടിയ ഗോളോടെ ബെൽജിയത്തിനു വേണ്ടി 31 ഗോളുകൾ നേടി ലുകാകു.
പോൾ വാൻഹിംസ്റ്റിനേയും ബെർണാഡ് വൂർഹൂഫിനേയുമാണ് ലുകാകു ഇന്നലത്തെ ഗോളോടെ മറികടന്നത്. കഴിഞ്ഞ മത്സരത്തിൽ ലുകാകു ബെൽജിയത്തിനായി ഇരട്ട ഗോളും നേടിയിരുന്നു. ബെൽജിയത്തിനായി മികച്ച ഫോമിലാണ് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ കണ്ടെത്താൻ ആകാതെ വിഷമിക്കുകയാണ് ലുകാകു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial