ബെൽജിയത്തിലും ഇനി സിറ്റി ഗ്രൂപ്പിന് ക്ലബ്

മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് ഒരു ഫുട്ബോൾ ക്ലബ് കൂടെ സ്വന്തമാക്കി. ബെൽജിയൻ ക്ലബായ‌ ലൊമൽ എസ് കെയാണ് സിറ്റി ഗ്രൂപ്പിന്റെ ക്ലബായി മാറിയിരിക്കുന്നത്. ബെൽജിയം സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന ക്കബാണ് ലൊമൽ. ക്ലബിന്റെ 1.75 മില്യൺ വരുന്ന കടം സിറ്റി ഗ്രൂപ്പ് ഈ ക്ലബ് ഏറ്റെടുക്കലോടെ വീട്ടും‌.

സിറ്റി ഗ്രൂപ്പ് സ്വന്തമാക്കുന്ന ഒമ്പതാമത്തെ ക്ലബാണിത്. കഴിഞ്ഞ നവംബറിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ സിറ്റിയെയും സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. സിറ്റി ഗ്രൂപ്പിന് അമേരിക്ക, ഓസ്ട്രേലിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ ഒക്കെ ഇപ്പോൾ ക്ലബുൾ ഉണ്ട്‌.

സിറ്റി ഗ്രൂപ്പിന്റെ ക്ലബുകൾ;

Manchester City

New York City

Melbourne City

Yokohama F Marinos

Montevideo City Torque

Girona

Sichuan Jiuniu

Mumbai City

.Lommel SK

Exit mobile version