ബ്ലാസ്റ്റേഴ്സിന്റെ ബെൽഫോർട്ട് ഇനി അസർബൈജാനിൽ, തിരിച്ചുവരവ് സംശയം

- Advertisement -

 

കേരള ബ്ലാസ്റ്റേഴ്സ് താരമായ കെവൻസ് ബെൽഫോർട്ട് പുതിയ ക്ലബിലേക്ല് ചേക്കേറി. അസർബൈജാൻ ഒന്നാം ഡിവിഷൻ ക്ലബായ സീറ എഫ് സിയാണ് ബെൽഫോർട്ടിനെ സ്വന്തമാക്കിയത്. 25കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി കഴിഞ്ഞ സീസണിൽ നിർണായകമായ മൂന്നു ഗോൾ നേടിയിരുന്നു. ബെൽഫോർട്ടിന്റെ ഗോളടിച്ചാലുള്ള ആഹ്ലാദങ്ങളും ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ശ്രദ്ധേയമായിരുന്നു.

ഇന്നലെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ക്ലബിന്റെ വിശേഷങ്ങൾ ബെൽഫോർട്ട് പങ്കുവെച്ചത്.

അടുത്ത‌ സീസണിലേക്കാണ് കരാർ. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിനു ബെൽഫോർട്ടിന്റെ സേവനം നഷ്ടമാകും. നേരത്തെ നേസണും ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. നേസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ വോൾവ്സിലേക്കായിരുന്നു ചേക്കേറിയത്.

ക്യാപ്റ്റൻ ഹ്യൂസും തിരിച്ചുവരവിന് ഉണ്ടാവില്ല എന്ന് നേരത്തെ വ്യക്തമായിരുന്നു. ആരാധകരുടെ പ്രിയ താരമായ ഹോസുവും ഇനി ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കില്ല. ഡ്രാഫ്റ്റ് സംവിധാനം വരും എന്ന സൂചനകളും നിലനിൽക്കുന്നതിനാൽ അടിമുടി പുതിറ്റ ഒരു ടീമിനെയാകും കേരള ബ്ലാസ്റ്റേഴ്സിനു അടുത്ത സീസണിൽ ലഭിച്ചേക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement