Site icon Fanport

മാഞ്ചസ്റ്റർ ഇതിഹാസങ്ങൾ നടത്തുന്ന ക്ലബിൽ ഷെയർ വാങ്ങി ബെക്കാമിന്റെ ഫ്രീകിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്ലാസ് ഓഫ് 92 എന്നറിയപ്പെടുന്ന നിര ഒരു ക്ലബിന് പിറകിലും ഒരുമിച്ചിരിക്കുകയാണ്. ഗാരി നെവിൽ, ഫിൽ നെവിൽ, ഗിഗ്സ്, നിക്കി ബട്ട്, പോൾ സ്കോൾസ് എന്നിവരിടെ ഉടമസ്ഥതയിലുള്ള സാൽഫോർഡ് സിറ്റിയുടെ 10 ശതമാനം ഷെയർ ബെക്കാം വാങ്ങിയിരിക്കുകയാണ്. സർ അലക്സ് ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർത്തി കൊണ്ട് വന്ന ക്ലാസ് ഓഫ് 92 ഈ ആറു പേരാണ്.

ഇപ്പോൾ സാൽഫോർഡ് സിറ്റിയിൽ ഈ ആറു പേർക്കുമായി 60 ശതമാനം ഷെയർ ആയി. ക്ലബിന്റെ ബാക്കി 40 ശതമാനം ഒരു സിംഗപ്പൂർ വ്യവസായിയുടെ കയ്യിലാണ്. ഇംഗ്ലണ്ടിലെ നാഷൺസ് ലീഗിൽ കളിക്കുന്ന ക്ലബാണ് സാൽഫോർഡ് സിറ്റി ഇപ്പോൾ. ഈ ക്ലബ് കൂടാതെ അമേരിക്കയിൽ പുതുതായി വരുന്ന ഇന്റർ മിയാമി ക്ലബും ഡേവിഡ് ബെൽകാമിന്റേതാണ്.

Exit mobile version