Site icon Fanport

ബീച്ച് സോക്കർ ലോകകപ്പ്, മെക്സിക്കോയെ തകർത്ത് ഇറ്റലി നോക്കൗട്ട് റൗണ്ടിൽ

പരാഗ്വേയിൽ വെച്ച് നടക്കുന്ന ഫിഫ ബീച്ച് സോക്കർ ലോകകപ്പിൽ ഇറ്റലി ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്നു. ഇന്ന് പുലർച്ചെ നടന്ന ഏകപക്ഷീയ പോരാട്ടത്തിൽ മെകിസ്ക്കോയെ ആണ് ഇറ്റലി തകർത്തത്. 8 ഗോളുകൾ പിറന്ന മത്സരത്തിൽ 6-2 എന്ന സ്കോറിനാണ് ഇറ്റലി വിജയിച്ചത്. ഇറ്റലിക്കു വേണ്ടി ഗോരി അഞ്ചു ഗോളുകൾ ആണ് നേടിയത്.

സുർലോ ആണ് മറ്റൊരു സ്കോറർ. ബ്രസീലിന്റെ ഗ്രൂപ്പിലെ രണ്ടാം വിജയമാണിത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ രണ്ടു ഇറ്റലി വിജയിച്ചു. ക്വാർട്ടറിൽ സ്വിറ്റ്സർലാന്റിനെ ആണ് ഇറ്റലി നേരിടുക. ഇന്ന് തഹ്തിയോട് തോറ്റെങ്കികും ഉറുഗ്വേയും ഇറ്റലിയുടെ ഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിലേക്ക് കടന്നു. ജപ്പാൻ ആകും ഉറുഗ്വേയുടെ ക്വാർട്ടറിലെ എതിരാളികൾ.

Exit mobile version