Site icon Fanport

ദേശീയ ബീച്ച് സോക്കർ, കേരളം സെമി ഫൈനലിൽ

ദേശീയ ബീച്ച് സോക്കർ ടൂർണമെന്റിൽ കേരളം സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലക്ഷദ്വീപിനെ തകർത്താണ് കേരളം സെമി ഫൈനലിലേക്ക് മുന്നേറിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. സ്റ്റെഫിനും സുഹൈലും കേരളത്തിനായി ഇരട്ട ഗോളുകൾ നേടി.

Img ബീച്ച് സോക്കർ Wa0076

16, 31 മിനുട്ടുകളിൽ ആയിരുന്നു സ്റ്റെഫിന്റെ ഗോൾ. ഇതിൽ ആദ്യത്തെ ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. 33, 34 മിനുട്ടുകളിൽ ആയിരുന്നു സുഹൈലിന്റെ ഗോളുകൾ. 14ആം മിനുട്ടിൽ സജുവും കേരളത്തിനായി ഗോൾ നേടി. കേരളത്തിന്റെ സെമി ഫൈനൽ എതിരാളികൾ ആരാണെന്ന് ഇന്ന് തന്നെ അറിയാൻ ആകും. സെമി ഫൈനൽ മുതലുള്ള മത്സരങ്ങൾ തത്സമയം യൂട്യൂബ് വഴി ടെലികാസ്റ്റ് ഉണ്ടാകും.

Exit mobile version