Site icon Fanport

ബീച്ച് സോക്കർ ലോകകപ്പ്, 16 ഗോളുകൾക്ക് ഒടുവിൽ ബ്രസീലിനു വിജയം

പരാഗ്വേയിൽ വെച്ച് നടക്കുന്ന ഫിഫ ബീച്ച് സോക്കർ ലോകകപ്പിൽ ബ്രസീൽ നോക്കൗട്ടിലേക്ക് കടന്നു. ഇന്ന് പുലർച്ചെ നടന്ന ആവേശ പോരാട്ടത്തിൽ പോർച്ചുഗലിനെ തോൽപ്പിച്ചായിരുന്നു ബ്രസീലിന്റെ നോക്കൗട്ട് പ്രവേശനം. 16 ഗോളുകൾ പിറന്ന മത്സരത്തിൽ 9-7 എന്ന സ്കോറിനാണ് ബ്രസീൽ വിജയിച്ചത്. ബ്രസീലിനു വേണ്ടി ബോകിനോ ഇരട്ട ഗോളുകൾ നേടി.

ബ്രൂണോ സേവിയർ, കറ്റരിനോ, മൗറിസിനോ, കൊയിമ്പ്ര, റോഡ്രിഗോ, ഫിലിപെ, ഡറ്റിന എന്നിവരും ഗോളുകൾ നേടി. ബ്രസീലിന്റെ ഗ്രൂപ്പിലെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ബ്രസീൽ ഒമാനെ പരാജയപ്പെടുത്തിയിരുന്നു. 3 പോയന്റുള്ള പോർച്ചുഗലിന് ഇനി അടുത്ത മത്സരം വിജയിച്ചാൽ മാത്രമേ നോക്കൗട്ട് റൗണ്ടിൽ എത്താൻ പറ്റുകയുള്ളൂ.

Exit mobile version