BBC റിട്ടേൺസ് ?

യൂറോപ്പിലെ ഏറ്റവും മികച്ച അക്രമണനിരയായ BBC തിരിച്ചു വരുന്നു. റയൽ മാഡ്രിഡിന്റെ താരങ്ങളായ ബെൻസിമ,ബെയ്ൽ,ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരാണ് BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. 2013 തൊട്ട് റയൽ മാഡ്രിഡിനെ മൂന്നു ചാമ്പ്യൻസ് ലീഗ് ടൈറ്റുകളിലേക്ക് നയിച്ചവരാണ് റയലിന്റെ ആക്രമണ ത്രയം. പരിക്കിനെ തുടർന്ന് ഈ സീസണിൽ തുടർച്ചയായ മത്സരങ്ങളിൽ BBC യുടെ സേവനം റയലിന് ലഭിച്ചിരുന്നില്ല. മസിൽ ഇഞ്ചുറി കാരണം പരിക്കിന്റെ പിടിയിൽ ആയിരുന്ന ഗാരെത് ബെയിലിനു ഒട്ടേറെ മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു.

സെപ്റ്റംബർ തൊട്ട് ആകെ 30 മിനുട്ട് മാത്രമേ റയലിന് വേണ്ടി ബേയിൽ കളത്തിൽ ഇറങ്ങിയിട്ടുള്ളു. ഇന്ന് നടക്കുന്ന ക്ലബ് വേൾഡ് കപ്പ് സെമി ഫൈനലിൽ അൽജസീറയ്‌ക്കെതിരെ ബെയ്ൽ കളത്തിൽ ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അബുദാബിയിൽ ടീമിനോടൊപ്പം ബെയ്‌ലും എത്തിയിട്ടുണ്ട്. തുടർച്ചയാ രണ്ടാം കിരീടത്തിനായാണ് റയൽ ഇന്നിറങ്ങുന്നത്. ക്രിസ്റ്റിയാനോ റൊണാൾഡോ മൂന്നു തവണ ക്ലബ്ബ് വേൾഡ് കപ്പ് ജേതാവായിട്ടുണ്ട്. രണ്ടു തവണ റയലിനോടൊപ്പവും ഒരു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial