വെർണർക്ക് പിഴച്ചു, പെനാൽറ്റി ഷൂട്ടൗട്ടിൽ ബയേൺ മ്യൂണിക്കിന് ജയം

ജർമ്മൻ കപ്പിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ആർബി ലെപ്‌സിഗിനെ പരാജയപ്പെടുത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബവേറിയന്മാരുടെ ജയം. ലെപ്‌സിഗിന്റെ അഞ്ചാം കിക്കെടുത്ത വെർണർക്ക് ലക്ഷ്യം കാണാനായില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ പത്ത് പേരായി ചുരുങ്ങിയ ലെപ്സിഗ് പൊരുതിയാണ് തോറ്റത്. നാബി കീറ്റയാണ് ചുവപ്പ് കാർഡ് കണ്ട പുറത്ത് പോയത്. എക്സ്ട്രാ ടൈം വരെ മത്സരം എത്തിക്കാൻ പത്തുപേരുമായി കളിച്ച ഹസൻഹുട്ടിലിന്റെ കുട്ടികൾക്ക് സാധിച്ചു.

കഴിഞ്ഞ ബുണ്ടസ് ലീഗ സീസണിലെ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അക്രമിച്ചായിരുന്നു ഇരു ടീമുകളും തുടങ്ങിയത്. ഒട്ടേറെ അവസരങ്ങൾ ഉണ്ടായെങ്കിലും ഇരു ടീമുകൾക്കും അത് മുതലെടുക്കാൻ സാധിച്ചില്ല. 34 ആം മിനുട്ടിൽ ലെപ്‌സിഗിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും ലൈൻ റെഫറിയുമായി കൺസൾട്ട് ചെയ്ത തീരുമാനം മാറ്റി. ഗോൾ രഹിതമായ ആദ്യ പകുതിയിലേക്ക് കടന്നപ്പോൾ ലെപ്സിഗ് 10 പേരായി ചുരുങ്ങി. ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് വാങ്ങിയ നാബി കീറ്റ ലെവൻഡോസ്‌കിയെ ഫൗൾ ചെയ്ത് ചുവപ്പ് കാർഡ് വാങ്ങി. പത്തുപേരായി ചുരുങ്ങിയെങ്കിലും ലെപ്സിഗ് അക്രമണമഴിച്ചുവിട്ടുകൊണ്ടേയിരുന്നു. 68 ആം മിനുട്ടിൽ എമിൽ ഫോഴ്‌സ്‌ബർഗിന്റെ പെനാൽറ്റിയോട് കൂടി ലെപ്സിഗ് ലീഡ് നേടി. 73 ആം മിനുട്ടിൽ തിയാഗോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ ബയേൺ സമനില നേടി.

ലെപ്‌സിഗിന്റെ ഹങ്കേറിയൻ ഗോളി പീറ്റർ ഗുലാസ്കി ആണ് ലെപ്‌സിഗിനെ ബയേണിന്റെ ആക്രമണങ്ങളിൽ നിന്നും രക്ഷിച്ചത്. പീറ്ററുടെ തകർപ്പൻ സേവുകൾ ഇല്ലായിരുന്നെങ്കിൽ എക്സ്ട്രാ ടൈമിലേക്ക് മത്സരം നീളുമായിരുന്നില്ല . എക്സ്ട്രാ ടൈമിലും വിജയികളെ കണ്ടെത്തുവാൻ സാധിച്ചില്ല. പെനാൽറ്റിയിലേക്ക് മത്സരം നീണ്ടു. എന്നാൽ പെനാൽറ്റി എടുത്ത വെർണർക്ക് പിഴച്ചു. ഉൾറിക്കിന്റെ തകർപ്പൻ സേവ് ബയേൺ മ്യൂണിക്കിനെ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial