Picsart 25 05 29 12 50 49 624

ബയെർ ലെവർകൂസന്റെ സെന്റർ ബാക്കിനെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി

ബയേർ ലെവർകുസന്റെ ജർമ്മൻ ഇന്റർനാഷണൽ സെൻ്റർ ബാക്ക് ജോനാഥൻ താഹിനെ എഫ്‌സി ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. 29 കാരനായ പ്രതിരോധ താരം ബുണ്ടസ് ലീഗ ചാമ്പ്യൻമാരിലേക്ക് സൗജന്യ ട്രാൻസ്ഫറിലാണ് ചേരുന്നത്. 2029 ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന കരാറിൽ താരം ഒപ്പുവച്ചു, നമ്പർ 4 ജേഴ്സി അണിയും.


നിരവധി ഓഫറുകൾ ലഭിച്ചിട്ടും താഹ് ബയേണിനെ തിരഞ്ഞെടുത്തുവെന്ന് ബയേൺ സ്പോർട്ടിംഗ് ബോർഡ് അംഗം മാക്സ് എബർൽ വെളിപ്പെടുത്തി. താഹ് വളരെക്കാലമായി ക്ലബ്ബിൻ്റെ റഡാറിൽ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ബയേർ ലെവർകുസനായി 402 മത്സരങ്ങളിൽ കളിക്കുകയും 2024 ൽ ഡൊമസ്റ്റിക് ട്രെബിൾ നേടുകയും ചെയ്ത താഹ് മ്യൂണിക്കിലേക്ക് വലിയ അനുഭവസമ്പത്ത് ആണ് കൊണ്ടുവരുന്നത്. 2016 ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ജർമ്മനിക്കായി 35 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്, രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ദേശീയ ടീമിനെ പ്രതിനിധീകരിച്ചു.

Exit mobile version