ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് ചിക്കാഗോയിൽ ഊഷ്മള സ്വീകരണം

- Advertisement -

മുൻ ജർമ്മൻ ക്യാപ്റ്റൻ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് അമേരിക്കയിലെ ചിക്കാഗോയിൽ ചിക്കാഗോ ഫയറിന്റെ ആരാധകർ സ്വീകരിച്ചു. മുൻ ബയേൺ മ്യൂണിക്ക്,മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ ചിക്കാഗോ ഫയർന് വേണ്ടി കളിക്കാനാണ് യുഎസ്സിലെത്തിയത്. മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരവും ഷ്വെയിൻസ്റ്റൈഗരുടെ ഭാര്യയുമായ അന്ന ഇവാനോവിക്കിന്റെ കൂടെയാനെത്തിയത്.

32കാരനായ ഷ്വെയിൻസ്റ്റൈഗറിനെ “Fussballgott” ( ജർമ്മനിൽ ‘ഫുട്ബാൾ ഗോഡ്’ ) എന്നെഴുതിയ ബാനറുകളുമായാണ് 500ൽ അധികം വരുന്ന ചിക്കാഗോ ഫയറിന്റെ ആരാധകർ വരവേറ്റത്. ആരാധകരോടൊപ്പം സെൽഫിയെടുക്കാനും ഓട്ടോഗ്രാഫ് നൽകാനും ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ സമയം കണ്ടെത്തി. മാഞ്ചസ്റ്റർ യൂണൈറ്റഡിൽ നിന്നും ഷ്വെയിൻസ്റ്റൈഗറിന്റെ മേജർ സോക്കർ ലീഗിലേക്കുള്ള മാറ്റം കഴിഞ്ഞ ആഴ്ച്ച തന്നെ പ്രഖ്യാപിച്ചതായിരുന്നെങ്കിലും വർക് പെർമിറ്റ് അനുമതി തയ്യാറായി വരാൻ വൈകി. ഓൾഡ് ട്രാഫോഡിലെ 18 മാസത്തെ താമസമൊഴിഞ്ഞാണ് അമേരിക്കയിലേക്ക് ബാസ്റ്റിൻ കുടിയേറുന്നത്. അർഹിക്കുന്ന അവസരം മാഞ്ചെസ്റ്ററിൽ അദ്ദേഹത്തിന് ലഭിച്ചില്ലെന്നുള്ളത് പരസ്യമാണ്. ലൂയിസ് വാൻ ഗാലിന്റെ ശിക്ഷണത്തിൽ പരിക്ക് മൂലം വിട്ടുനിന്നപ്പോൾ മൗറീഞ്ഞ്യോയുമായുള്ള ഉരസലുകളുടെ പേരിൽ അദ്ദേഹം മാറ്റി നിർത്തപ്പെട്ടു.

മേജർ സോക്കർ ലീഗിൽ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗരുടെ അരങ്ങേറ്റം ഈ ശനിയാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3 .5 മില്യൺ യൂറോ ഡീലിലാണ് ഷ്വെയിൻസ്റ്റൈഗർ ചിക്കാഗോ ഫയറിലെത്തിയത് . മോൺട്രിയൽ ഇമ്പാക്റ്റുമായുള്ള മത്സരത്തിൽ ഏഴാം സ്ഥാനത്തുള്ള ചിക്കാഗോ ഫയറിനു വേണ്ടി ജർമ്മൻ ഇതിഹാസം വിജയത്തോടു കൂടി തുടങ്ങുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Advertisement