തളിക്കുളത്ത് ബേസ് പെരുമ്പാവൂരിന് ഫൈനലിൽ ബ്ലാക്ക് & വൈറ്റ് എതിരാളികൾ

തളിക്കുളം അഖിലേന്ത്യാ സെവൻസിൽ ബേസ് പെരുമ്പാവൂരും റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ജിംഖാന തൃശ്ശൂരിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബ്ലാക്ക് തകർത്തതോടെ ആണ് ഫൈനൽ ലൈനപ്പായത്.

ഇന്ന് നടന്ന രണ്ടാം സെമി തികച്ചും ഏകപക്ഷീയമായിരുന്നു. കളി തുടങ്ങി അഞ്ചാം മിനുറ്റിൽ തന്നെ ബ്ലാക്ക് & വൈറ്റ് മുന്നിലെത്തി. ഷിബു ആയിരുന്നു സ്കോറർ. തുടർന്നങ്ങോട്ട് കിംഗ്സ് ലീയുടെ വിളയാട്ടമായിരുന്നു. ഇരട്ട ഗോളുകളുമായി കിംഗ്സ് ലീയും ഒരു ഗോളോടെ അഡബയോറും കളം നിറഞ്ഞാടിയപ്പോൾ ജിംഖാന തൃശ്ശൂർ തകർന്നിരുന്നു.

ഇന്നലെ സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തിയാണ് ബേസ് പെരുമ്പാവൂർ ഫൈനലിൽ എത്തിയത്. ബേസ് പെരുമ്പാവൂരിന്റെ സീസണിലെ ആദ്യ ഫൈനലാണിത്. ബ്ലാക്കിന് ഫൈനൽ ജയിക്കുക ആണെങ്കിലും അത് സീസണിലെ അഞ്ചാം കിരീടമാകും നൽകുക.