വിലക്ക് കഴിഞ്ഞ് മാനേജറായി ജോയ് ബാർട്ടൺ തിരിച്ചുവരും

- Advertisement -

മുൻ മാഞ്ചസ്റ്റർ സിറ്റി, ക്വീൻ പാർക് റേഞ്ചേഴ്സ് താരം ജോയ് ബാർട്ടൺ ആദ്യമായി പരിശീലക വേഷം അണിയുന്നു. ലീഗ് വൺ ടീമായ ഫ്ലീറ്റ്വുഡ് ടൗണാണ് ജോയ് ബാർട്ടണെ മാനേജറായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണിലാകും ജോയ് ബാർട്ടൺ ചുമതലയേൽക്കുക.

2017 ഏപ്രിലിനു ശേഷം ബാർട്ടൺ ഇതുവരെ വിലക്കു കാരണം കളത്തിൽ ഇറങ്ങിയിരുന്നില്ല. ബെറ്റിംഗ് നടത്തിയതിനാണ് ബാർട്ടണ് വിലക്ക് കിട്ടിയിരുന്നത്. വിലക്ക് ജൂൺ 1ന് അവസാനിക്കും. ഇപ്പോഴത്തെ പരിശീലകൻ ജോൺ ഷെരിദൻ ഈ സീസണോടെ ഫ്ലീറ്റ്വുഡ് ടൗൺ വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നേരത്തെ നോട്സ് കൗണ്ടി പരിശീലകനും ബാർട്ടന്റെ മുൻ സഹതാരവുമായ കെവിൻ നോലൻ ബാർട്ടണെ നോട്സ് കൗണ്ടിയിൽ എത്തിക്കാൻ ശ്രമിക്കുന്നതായി വിവരങ്ങൾ ഉണ്ടായിരുന്നു. ആ അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement