
ദക്ഷിണാഫ്രിക്കയിൽ നടന്ന സൗഹൃദ മത്സരത്തിൽ ബാഴ്സലോണ എഫ് സിക്ക് ഏകപക്ഷീയമായ വിജയം. ദക്ഷിണാഫ്രിക്കൻ ക്ലബായ സണ്ഡൗൺസിനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ബാഴ്സലോണയ്ക്കായി സുവാരസ്, ഡെംബലെ, ഗോമസ് എന്നിവരാണ് ഗോളുകൾ നേടിയത്.
തികച്ചും ഏകപക്ഷീയമായി നടന്ന മത്സരത്തിൽ ആദ്യ 19 മിനുട്ടിൽ തന്നെ ബാഴ്സ്ലോണ 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. പിന്നീട് ആക്രമണം കുറച്ച ബാഴ്സലോണ ഗോളുകൾ കൂടുതൽ നേടി എതിരാളികളെ നാണം കെടുത്താൻ നിന്നില്ല. രണ്ടാം പകുതിയിൽ മാത്രമാണ് മെസ്സി ഇറങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീമിനായി 76ആം മിനുട്ടിൽ വിലകസി ആശ്വാസ ഗോൾ നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial