30 മില്യണ് ബ്രസീലിയൻ യുവതാരം ബാഴ്സലോണയിൽ

- Advertisement -

ബ്രസീൽ യുവ മിഡ്ഫീൽഡർ ആർതർ മിലോയെ സ്വന്തമാക്കി ബാഴ്സലോണ. ആർതറിന്റെ ഇപ്പോഴത്തെ ക്ലബായ ഗ്രമിയോയുമായി ബാഴ്സലോണ കരാറിൽ എത്തി. ഈ സീസൺ അവസാനത്തോടെ ആർതർ കാറ്റലോണിയയിൽ എത്തും. 21കാരനായ മിഡ്ഫീൽഡർ ബ്രസീലിൽ നിന്നുള്ള ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നാണ്.

https://twitter.com/FCBarcelona/status/972786149247856641?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

30മില്യണാണ് ബാഴ്സലോണ ഗ്രീമിയോയുമായി കരാറിൽ എത്തിയത്. ബ്രസീൽ അണ്ടർ 17, അണ്ടർ 20 ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ആർതർ. ആർതറിന്റെ വരവോടെ മൂന്ന് ബ്രസീലിയൻ താരങ്ങളാകും ബാഴ്സയിൽ. പൗളീനോയും കൗട്ടീന്യോയും ഇപ്പോൾ ബാഴ്സാ മിഡ്ഫീൽഡിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement