Picsart 23 02 17 15 04 25 074

സബ്ബ് ചെയ്തതിലുള്ള പ്രതിഷേധം, റാഫിഞ്ഞ പരസ്യമായി മാപ്പു പറഞ്ഞു

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിനിടെ കളത്തിൽ നിന്ന് പിൻവലിച്ചപ്പോൾ രോഷാകുലനായതിൻ ബാഴ്‌സലോണ താരം റാഫിഞ്ഞ പരസ്യമായി മാപ്പ് പറഞ്ഞു. ബ്രസീലിയൻ വിംഗർ തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയും പരിശീലന സമയത്ത് ടീമിനോട് വീണ്ടും ക്ഷമാപണം നടത്തും എന്നും പറഞ്ഞു.

കളിക്കളം വിടുമ്പോൾ റാഫിഞ്ഞ രോഷാകുലനായിരുന്നു. സഹതാരങ്ങൾ ചേർന്നാണ് താരത്തെ സമാധാനിപ്പിച്ചത്. ബാഴ്‌സലോണ മാനേജർ സാവിയുമായോ ക്ലബ്ബുമായോ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും കളിക്കണം എന്നുള്ള ആഗ്രഹം കൊണ്ടാണ് അങ്ങനെ പെരുമാറിയത് എന്നും താരം വ്യക്തമാക്കി.റാഫിനയുടെ ക്ഷമാപണത്തോടെ സംഭവം പരിഹരിച്ചു എന്ന് ഇന്നലെ സാവി പറഞ്ഞിരുന്നു. കളിക്കാർക്ക് കളം വിട്ടു പോകുമ്പോൾ നിരാശയുണ്ടാകുന്നത് സ്വാഭാവികം ആണെന്നും സാവി പറഞ്ഞു.

Exit mobile version