“ബാഴ്സലോണയിൽ പോയത് കൊണ്ട് കൗട്ടീനോ സാധാരണ താരം മാത്രമായി” – ക്ലോപ്പ്

ബ്രസീലിയൻ അറ്റാക്കിംഗ് മിഡ്ഫേേൾദർ കൗട്ടീനോയുടെ ബാഴ്സലോണയിലേക്ക് പോകാനുള്ള തീരുമാനം തെറ്റായിരുന്നു എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. കൗട്ടീനോ കഴിഞ്ഞ സീസൺ പകുതിയിൽ വെച്ചായിരുന്നു ലിവർപൂൾ വിട്ട് ബാഴ്സലോണയിലേക്ക് പോയത്. അന്ന് താൻ കൗട്ടീനോയോട് ലിവർപൂളിൽ നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു എന്ന് ക്ലോപ്പ് വ്യക്തമാക്കി.

അന്ന് ലിവർപൂളിൽ നിന്നാൽ ലിവർപൂൾ ആരാധകർ പ്രതിമ നിർമ്മിക്കുന്ന രീതിയിൽ വലിയ കളിക്കാരൻ ആകാം എന്ന് താൻ പറഞ്ഞിരുന്നു. ബാഴ്സലോണ, റയൽ മാഡ്രിഡ്, ബയേൺ തുടങ്ങിയ ക്ലബുകളിൽ പോയാൽ സാധാരണ ഒരു താരമായി ഒതുങ്ങും എന്നും താൻ പറഞ്ഞിരുന്നു എന്നും ക്ലോപ്പ് പറഞ്ഞു. ഇപ്പോൾ ബാഴ്സലോണ വിടാൻ ഒരുങ്ങുകയാണ് കൗട്ടീനോ. ലിവർപൂൾ ആകട്ടെ കൗട്ടീനോ പോയതോടെ കൂടുതൽ ശക്തിയാവുകയും ചെയ്തു.

Exit mobile version