Picsart 23 05 10 17 15 44 270

ബുസ്കറ്റ്സ് ബാഴ്സലോണ വിടും എന്ന് ഉറപ്പായി, ഇനി സൗദിയിലേക്ക്!!

ബാഴ്സലോണയുടെ ഇതിഹാസതാരം ബുസ്കെറ്റ്സ് ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചു. ഈ സീസൺ അവസാനത്തോടെ ബുസ്കെറ്റ്സ് ഫ്രീ ഏജന്റായി ക്ലബ് വിടും. താരം സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. നീണ്ട പതിനഞ്ച് വർഷത്തെ സേവനത്തിന് ശേഷമാണ് സെർജിയോ ബുസ്ക്വറ്റ്സ് ബാഴ്‌സലോണ വിടുന്നത്.

ബാഴ്സലോണ ഓഫർ ചെയ്ത പുതിയ കരാർ മുന്നിലുണ്ടായിട്ടും ഒപ്പുവെക്കാതിരുന്ന സെർജിയോ ബുസ്ക്വറ്റ്സ് ക്ലബ് വിടാൻ തന്നെ തീരുമാനിക്കുക ആയിരുന്നു. ലാലിഗ കിരീടത്തോടെ ക്ലബ് വിടാൻ ബുസ്ക്റ്റ്സിനാകും. ബാഴ്സലോണക്ക് ഈ വാരാന്ത്യത്തിൽ തന്നെ കിരീടം ഉറപ്പിക്കാൻ ആകും.

എംഎൽഎസ്സിൽ നിന്നും ബുസ്കെറ്റ്സിന് ഓഫറുകളുണ്ട്. എന്നാൽ താരം സൗദി തന്നെ തിരഞ്ഞെടുക്കും എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. ബാഴ്സലോണക്ക് ഒപ്പം 3 ചാമ്പ്യൻസ് ലീഗും 8 ലാലിഗ കിരീടവും താരം നേടിയിട്ടുണ്ട്.

Exit mobile version