
മയാമിയിലെ 66000ൽ അതികം തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ നടന്ന സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ ബാഴ്സലോണയ്ക്ക് വിജയം, റയൽ നേടിയ 2 ഗോളുകൾക്കെതിരെ 3 ഗോളുകൾ നേടിയാണ് ബാഴ്സലോണ വിജയം പിടിച്ചെടുത്തത്. പ്രീസീസണ് ടൂറിൽ റയലിന്റെ തുടർച്ചയായ മൂന്നാം പരാജയം ആണിത്, നേരത്തെ ഇരു മാഞ്ചസ്റ്റർ ടീമുകളോടും റയൽ പരാജയപ്പെട്ടിരുന്നു.
നെയ്മർ ബാഴ്സലോണ വിടും എന്ന അഭ്യൂഹങ്ങൾക്കിടയിലും മെസ്സി-സുവാരസ്-നെയ്മർ ത്രയത്തെ മുന്നിൽ നിർത്തിയാണ് ബാഴ്സലോണ തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ പത്തു മിനിറ്റിൽ തന്നെ റയലിന്റെ വലയിൽ രണ്ടു ഗോളുകൾ അടിച്ചു കൂട്ടിയാണ് ബാഴ്സ തുടങ്ങിയത്. മെസ്സി മൂന്നാം മിനിട്ടിലും റാകിറ്റിക്ക് ആറാം മിനിട്ടിലും ലക്ഷ്യം കണ്ടു. എന്നാൽ പതിനാലാം മിനിറ്റിൽ മാറ്റിയോയിലൂടെയും മുപ്പത്തിയാറാം മിനിറ്റിൽ അസൻസിയോയിലൂടെയും ലക്ഷ്യം കണ്ടു റയൽ സമനില പിടിച്ചു. പക്ഷെ രണ്ടാം പകുതിയിൽ അൻപതാം മിനിറ്റിൽ പിക്വേയിലൂടെ ബാഴ്സലോണ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഓഗസ്റ്റ് 13,16 തീയതികളിൽ നടക്കുനാണ് സ്പാനിഷ് സൂപ്പർ കപ്പിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial