Picsart 25 04 03 07 23 24 342

അത്ലറ്റികോയെ തോല്പ്പിച്ച് ബാഴ്സലോണ ഫൈനലിൽ, ഇനി എൽ ക്ലാസികോ കാണാം

മെട്രോപൊളിറ്റാനോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-0 ന് തോൽപ്പിച്ച് ബാഴ്‌സലോണ കോപ്പ ഡെൽ റേ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു, അഗ്രഗേറ്റ് അടിസ്ഥാനത്തിൽ 5-4 ന് ജയിച്ചാണ് ബാഴ്സലോണ ഫൈനൽ ഉറപ്പിച്ചത്. ഫെറാൻ ടോറസ് ആണ് നിർണായകമായ ഗോൾ നേടിയത്.

ആദ്യ പാദത്തിൽ 4-4 എന്ന സമനിലയ്ക്ക് ശേഷം, രണ്ടാം പാദത്തിൽ ബാഴ്‌സലോണ നിയന്ത്രണം ഏറ്റെടുത്തു. ലാമിൻ യമാൽ നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു ടോറസിന്റെ ഗോൾ.

ഇനി എൽ ക്ലാസിക്കോ ഫൈനലിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നേരിടും. ഇന്നലെ റയൽ സോസിഡാഡിനെ തോൽപ്പിച്ച് ആണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയത്.

Exit mobile version