Site icon Fanport

അർജന്റീനൻ ക്ലബിനെതിരെ ബാഴ്സലോണയ്ക്ക് ഏകപക്ഷീയ ജയം

സീസൺ തുടങ്ങുന്നതിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ ബാഴ്സലോണയ്ക്ക് ഏകപക്ഷീയ വിജയം. അർജന്റീനൻ ക്ലബായ ബോകാ ജൂനിയേഴ്സിനെ നൂകാമ്പിൽ വെച്ച് നേരിട്ട ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച ലൈനപ്പുമായി ഇറങ്ങിയ ബാഴ്സലോണക്കായി ആദ്യ പകുതിൽ മാൽകോം ആണ് ഗോൾ വേട്ട തുടങ്ങിയത്.

മാൽകോമിന് പിറകെ മെസ്സിയും ബാഴ്സക്കായി സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ നിറയെ മാറ്റങ്ങളുമായി കളത്തിൽ ഇറങ്ങിയ ബാഴ്സക്കായി റാഫിനാ മൂന്നാം ഗോളും നേടി. സുവാരസ് ആയിരുന്നു മൂന്നാം ഗോൾ ഒരുക്കിയത്. അടുത്ത ആഴ്ച ലാലിഗയിലെ ആദ്യ മത്സരത്തിൽ അലാവസിനെയാണ് ബാഴ്സലോണ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version