ഫുട്ബോൾ മുതൽ ഹാൻഡ്ബോൾ വരെ ബാഴ്സയുടെ ആറു ടീമുകളും ഒന്നാമത്

- Advertisement -

ബാഴ്സലോണയുടെ ഫുട്ബോൾ ടീം മത്രമല്ല കുതിക്കുന്നത്. അഞ്ചു കായിക ഇനങ്ങളിലായി ആറു ബാഴ്സലോണ ടീമുകളാണ് അവരവരുടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സന്തോഷത്തോടെ ഇരിക്കുന്നത്.

 

1, ബാഴ്സലോണ പുരുഷ ഫുട്ബോൾ ടീം:

ലാൽ ലിഗയിൽ എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴു വിജയവും ഒരു സമനിലയുമായി ടേബിളിൽ ഒന്നാമതാണ് ബാഴ്സ. മൂന്നാമതുള്ള പ്രധാന വൈരികളായ റയൽ മാഡ്രിഡിനേക്കാൾ അഞ്ചു പോയന്റ് മുന്നിൽ.

2, ബാഴ്സലോണ വനിതാ ഫുട്ബോൾ ടീം:

ബാഴ്സലോണ വനിതാ ഫുട്ബോൾ ടീമും ലീഗിൽ കുതിക്കുകയാണ്. പുരുഷ ടീമിനേക്കാൾ മികച്ച ഫോമിലാണ് ബാഴ്സ വനിതകൾ. കളിച്ച ആറു മത്സരങ്ങളിൽ ആറും ജയിച്ച ലീഗിൽ ഒന്നാമതാണ് അവർ. ഒപ്പം ചാമ്പ്യൻസ് ലീഗ് അവസാന 16ലും ബാഴ്സ വനിതകൾ എത്തിയിട്ടുണ്ട്.

3, ബാസ്കറ്റ്ബോൾ ടീം

തുടർച്ചയായ നാലു വിജയങ്ങളുമായ ലിഗ എൻഡേസയിൽ ഒന്നാമതാണ് ഇപ്പോൾ ബാഴ്സ

4, ഹാൻഡ് ബോൾ ടീം

ബാഴ്സലോണയുടെ ഹാൻഡ് ബോൾ ടീമും ലീഗിൽ ഒന്നാമതാണ്. ആറു തുടർ വിജയങ്ങളാണ് ഈ‌ സീസണിൽ ബാഴ്സ ഹാൻഡ് ബോൾ ടീം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നു സീസണുകളിലായി 127 തുടർവിജയങ്ങളുമായി പകരം വെക്കാനില്ലാത്ത ഫോമിലാണ് ബാഴ്സലോണ ഹാൻഡ് ബോൾ ടീം.

5, ഫുട്സാൽ

ബാഴ്സലോണയുടെ ഫുട്സാൽ ടീമും ലീഗിൽ അപരാജിതരായി കുതിക്കുകയാണ്.

6, റോളർ ഹോക്കി

ലീഗിലെ രണ്ടു മത്സരങ്ങളിൽ രണ്ടു ജയിച്ച് ബാഴ്സ ഹോക്കി ടീമും മറ്റു ബാഴ്സ ടീമുകളെ പോലെ ഒന്നാമത് തന്നെയാണ്.

വിവരങ്ങൾ: ബാഴ്സലോണ വെബ്സൈറ്റ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement