കാറ്റലൻ സൂപ്പർ കപ്പ് ബാഴ്സലോണയ്ക്ക്

- Advertisement -

കാറ്റലോണിയയിലെ രാജാക്കന്മാർ തങ്ങൾ തന്നെ എന്ന് തെളിയിച്ച് ബാഴ്സലോണ. ഇന്നലെ നടന്ന മൂന്നാമത് കാറ്റലൻ സൂപ്പർ കപ്പ് ഫൈനലിൽ എസ്പാനിയോളിനെ തോൽപ്പിച്ചാണ് ബാഴ്സലോണ കിരീടം ഉയർത്തിയത്. നിശ്ചിത സമയത്ത് പെനാൾട്ടി ഷൂട്ടൗട്ടിൽ അവസാനിച്ച മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്.

പ്രമുഖ താരങ്ങളിൽ അധികവും ഇല്ലാതെയാണ് ഇരുടീമുകളും ഇന്നലെ കാറ്റലൻ സൂപ്പർ കപ്പിന് ഇറങ്ങിയത്. ബാഴ്സയ്ക്കാകി ഡെംബലെ, യെറി മിന, ഡെനീസ് സുവാരസ് എന്നിവർ അണിനിരന്നിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ ഹീറോ ആയ സിലെസൺ ആണ് കളിയിലെ താരം. നീണ്ട കാലത്തിന് ശേഷം ബാഴ്സയ്ക്കായി ഇറങ്ങിയ ഡെനീസ് സുവാരസ് പരിക്കേറ്റ് കളം വിട്ടത് ജയത്തിനിടയിലും ബാഴ്സ ആരാധകർക്ക് നിരാശയേകി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement