222 മില്യൺ തന്നാലേ നെയ്മറിനെ പോകാൻ വിടൂ എന്ന് ബാഴ്സലോണ

- Advertisement -

നെയ്മറിന്റെ റിലീസ് തുകയായ 222 മില്യൺ നൽകിയാൽ താരത്തിന് ക്ലബ് വിടാമെന്ന് ബാഴ്‌സിലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ നെയ്മറിനെ സ്വന്തമാക്കാൻ പി എസ് ജി 222 മില്യൺ യൂറോ തന്നെ നൽകേണ്ടി വരും. ടാക്സ് അടക്കം 300 മില്യൺ യൂറോ വരെ ട്രാൻസ്ഫർ തുകയാവും എന്നും ചില റിപ്പോർട്ടുകളുണ്ട്.  ഈ ട്രാൻസ്ഫർ നടന്നാൽ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായി നെയ്മർ മാറും.  മാസങ്ങളായി നെയ്മറിനെ ചുറ്റിപറ്റി നിലനിന്നിരുന്ന ട്രാൻസ്ഫർ വാർത്തകൾക്കു ഇതോടെ അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ന് രാവിലെയാണ് നെയ്മറും താരത്തിന്റെ അച്ഛനും ഏജന്റും ചേർന്ന് നെയ്മർ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്ന് ക്ലബ്ബിനെ അറിയിച്ചത്.  തുടർന്ന് ഓഗസ്റ്റ് 1 പൂർത്തിയാക്കിയതോടെ താരത്തിനു ലഭിക്കേണ്ട ബോണസ് താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ക്ലബ് അറിയിച്ചിട്ടുണ്ട്.  താരത്തിന് ക്ലബ്ബിന്റെ പരിശീലനത്തിൽ നിന്ന് വിട്ടു നിൽക്കാനും ക്ലബ് സമ്മതം നൽകിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement