സെവൻസ് കളിച്ച ISL, I League താരങ്ങൾ ഉൾപ്പെടെ 46 കളിക്കാർക്ക് ഗോവയിൽ സസ്പെൻഷൻ

ഗോവൻ ഫുട്ബോൾ അസോസിയേഷൻ അംഗീകരിക്കാത്ത സെവൻസ് ടൂർണമെന്റിൽ പങ്കെടുത്തതിന് ഗോവയിൽ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് കൂട്ട വിലക്ക്. കുറച്ചു കാലമായി സെവൻസ് ഫുട്ബോളിന് വേര് ഉറച്ചുവരുന്ന ഗോവയിൽ കളിക്കാർ അംഗീകാരമില്ലാത്ത സെവൻസ് ഫുട്ബോൾ കളിക്കുന്നതിനെ നേരത്തെ ഗോവ എഫ് എ താക്കീത് ചെയ്തിരുന്നു. താക്കീതു മറികടന്നു കളിച്ചതാണ് ഇത്തരമൊരു നടപടിയിലേക്ക് എത്തിച്ചിരിക്കുന്നത്.

ഐ എസ് എൽ ,ഐ ലീഗ് താരങ്ങൾ ഉൾപ്പെടെ 46 താരങ്ങളെയാണ് ഗോവൻ ഫുട്ബോൾ അസോസിയേഷൻ ഇപ്പോൾ സസ്പെൻഡ് ചെയ്തിട്ടുള്ളത്. കളിക്കാരോട് അവരുടെ പ്രൊഫഷണൽ ലൈസൻസ് ഫുട്ബോൾ അസോസിയേഷനെ തിരിച്ച് ഏൽപ്പിക്കാനും ഗോവൻ എഫ് എ ഉത്തരവ് ഇറക്കിയിട്ടുണ്ട്. അംഗീരമില്ലാത്ത ടൂർണമെന്റിൽ കളിക്കുന്നവരെ ഒരു വർഷം വരെ വിലക്കാനാകും ഗോവൻ എഫ് എ തീരുമാനിക്കുക.

ഇത്തവണ പ്ലയേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആരാധകരുടെ താരമാവാൻ മത്സരിക്കുന്ന പത്തു താരങ്ങളിൽ ഒരാളായ ചർച്ചിൽ ബ്രദേഴ്സ് താരം ആദിൽ ഖാൻ അടക്കം സസ്പെൻഡ് ചെയ്യവരുടെ പട്ടികയിൽ ഉണ്ട്. ആദിൽ മാത്രമല്ല ചർച്ചിൽ താരങ്ങളായ ബ്രണ്ടൺ, അൽമേഡ, ഈസ്റ്റ്ബംഗാൾ താരമായ റൊമിയോ ഫെർണാഡസും സസ്പെൻഡ് ചെയ്യപ്പെട്ടു. മുൻ ഇന്ത്യൻ താരങ്ങായ സമീർ നായിക്, അബ്രാഞ്ചസ്, പീറ്റർ കാർവാലോ തുടങ്ങിയവരും വിലക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ട്.

സന്തോഷ് ട്രോഫിയിൽ ഗോവയുടെ ഭാഗമായി തിളങ്ങിയ 14 കളിക്കാരും ഈ 46 കളിക്കാരിൽ ഉണ്ട്. കഴിഞ്ഞ മാസം 25 മുതൽ നടന്ന ടൂർണമെന്റിൽ പങ്കെടുത്തതാണ് ഗോവൻ ഫുട്ബോൾ അസോസിയേഷനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഞ്ഞപ്പടയും വെസ്റ്റ്ബ്ലോക്ക് നീലപ്പടയും ഇന്ത്യൻ ഫുട്ബോളിന് നൽകുന്ന ശബ്ദം
Next articleസെമിയില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച